Tuesday, October 14, 2008

ബുദ്ധി പരീക്ഷകള്‍

ഇതൊക്കെ നിങ്ങള്‍ മുന്നേ കണ്ടിരിക്കാന്‍ സാധ്യതയുണ്ട് .

എങ്കിലും ചില ഓണ്‍ലൈന്‍ പസില്‍ ഗയിമുകള്‍ താഴെ കൊടുക്കുന്നു .

പല ലെവലുകള്‍ ആയാണ് ഇവ നിര്‍മിച്ചിരിക്കുന്നത് . ഒന്നു ശരിയാക്യാല് മറ്റതിലേയ്ക്ക് എന്ന ഉണ്ട് .


1 . mind quiz 3 - http://www.mindquiz.co.nr/

2 . mind quiz 4 - http://www.mindquiz4.co.nr/

3 . final quest - http://www.beezone.net/final_quest/

4 . f q genesis - http://www.beezone.net/final_quest/genesis/

5 . god tower - http://www.godtower.com/


നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ ഇനിയും ധാരാളം ഉണ്ട് .

മാഹി പള്ളി പെരുന്നാള്‍

പള്ളി പെരുന്നാള്‍ തുടങ്ങിയ കാര്യം എല്ലാവരും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു . 


ജാതി മത ഭേദ ചിന്തകളില്ലാതെ മാഹിയിലെയു പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ ആഘോഷിക്കുന്ന ഈ പള്ളി പെരുന്നാളിന് എല്ലാ മാന്യ ബ്ലോഗര്‍മാരെയും ക്ഷണിക്കുന്നു . 


ഒക്ടോബര്‍ 14 ഉം 15 ഉം ആണ് വിശേഷ ദിവസങ്ങള്‍ . 22 നു അവസാനിക്കും .  


തലശ്ശേരിയിലെ സമീപ കാല സംഭവങ്ങള്‍ ഉത്സവത്തെ ബാധിച്ചിട്ടില്ല .  
എല്ലാവരും പങ്കെടുക്കുക....  

സ്നേഹത്തോടെ ,

മുഖഛായ

പിറന്നു വീണ കുട്ടിയെ നോക്കി , ചില പെണുങ്ങള്‍ പറയാറുണ്ട്

" അച്ഛനെ പോലെയുണ്ട്. "

" അമ്മയുടെ അതേ മൂക്ക് "

" അപ്പാപ്പന്റെ ചിരി "

എന്നിങ്ങനെ ...


എങ്ങിനെ നോക്കിയിട്ടും , അങ്ങനെയൊരു പൊരുത്തം കുട്ടിയുടെ മുഖത്ത് എനിക്ക് കാണാന്‍ പറ്റുന്നില്ല.





എന്താണ് ഇതിന്റെയൊരു ഗുട്ടന്‍സ് !!!

Monday, October 13, 2008

കണ്ഫൂശ്യസ്

അവന്‍ അവള്ക്ക് sms അയച്ചു : " നിനക്ക് എന്നോട് സ്നേഹമുണ്ടെങ്കില്‍ ഇതിന് മറുപടി അയക്കുക. ഇല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുക ".

" I HATE U " എന്ന്‍ അവള്‍ റിപ്ലയ് ചെയ്തു .



അവന്‍ ഇപ്പോള്‍ ആകെ കണ്ഫ്യൂശനിലാണ് .